Tuesday, December 27, 2011

ജലരേഖ

വേദന അടയാളപ്പെടുത്തുവാന്‍
നനയാത്ത വാക്കുകളില്ലാത്ത
കറുത്ത ഇട്ടുമൂടലുകള്‍ക്ക്‌
വകവെച്ചുകൊടുക്കാത്ത
തോന്നലുകള്‍ക്ക
എന്തോ -ശയ്യ
നീയുണ്ടായിരുന്നെങ്കിലെന്ന്‌
ഞാനൊരിക്കലും കൊതിക്കില്ല
കാരണം നമ്മള്‍ കലഹിച്ചു പോകും
എന്റെ ജലം- നിന്റെ കാറ്റ- എന്റെ മണ്ണ്‌ -
നിന്റെ പച്ചക്കറിയെന്ന്‌ പക്ഷെ
നമ്മുടെ ഭുമിയെക്കുറിച്ച്‌ നീയും ഞാനും
മറന്ന്‌ പോകുമ്പോള്‍
വിധേയപ്പെടലുകള്‍ നിന്നെയും എന്നെയും
യൗവന ക്ഷുഭിതതയില്‍ നിന്ന്‌ കൊത്തിപ്പറിച്ചു
തട്ടിത്തെറിപ്പിച്ചു അകറ്റിയത്‌
നീ മൗനത്തിലും ഞാന്‍
നിര്‍വികാരതിയിലുമായപ്പോഴാണോ?
ചുറ്റുപാടുകള്‍ നമുക്ക്‌ മുമ്പേ ജീവിക്കുമ്പോള്‍ നീ
പെയ്യാതെയും ഞാന്‍ ഒഴുകാതെയും കണ്ണുനീര്‍
ജലമായി വറ്റി വറ്റി വരണ്ടുണങ്ങുന്നതില്‍
ആര്‍ക്കെങ്കിലും നഷ്‌ടമുണ്ടാക്കുമോ?


ജലം- മണ്ണ്‌- കാറ്റ്‌- പുഴ-
കുളിര്‌- തെന്നല്‍ -തേങ്ങല്‍
ഇവയൊന്നും മുങ്ങിപ്പോകാതെ തുന്നിച്ചേര്‍ക്കാതെ
നിനക്ക്‌ കണ്ടു പിടിക്കാന്‍ കഴിയുമെങ്കില്‍
നിലവിളികള്‍ക്ക്‌ നടുവിലേക്ക്‌ നിനക്കിവയൊക്കെ
സംഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍
നിനക്ക്‌ കിട്ടിയേക്കാം..
തോളോടു തോളുരുമി തേച്ച്‌ മിനുക്കാത്ത പൊട്ടിയ
ബട്ടന്‍സുകള്‍ ചേരും പടി പലപ്പോഴും ചേര്‍ന്നിട്ടില്ലാത്ത
നിന്റെയും എന്റെയും യൂനിഫോമിറ്റി നിറം മങ്ങി മങ്ങി
മുങ്ങിപ്പോവുമ്പോള്‍
നമ്മള്‍ പഠിച്ചോ ആവോ
ഇന്ന്‌ നീ ചേരുന്നത്‌ നീതീകരിക്കാന്‍ പറ്റാത്ത
മൗനപക്ഷത്തെങ്കില്‍ ഞാനും
എന്റെ ആശയങ്ങളും വില്‍പ്പനക്ക്‌ വെക്കട്ടെ..

Thursday, October 28, 2010

വെറുതെ


കത്തിപ്പടരാന്‍ പോയ മനസ്സിലെ തീ
കാറ്റാല്‍ കെട്ടുപോയത്‌ എപ്പൊഴായിരുന്നു
ഇന്നലെ ഇതു വഴി പോയവരാരോ
വെള്ളമൊഴിക്കാതെ വെറുതെ നട്ട മരം
വെറുതെയായിപ്പോയതും....
പരാജയപ്പെട്ടവന്‌ ഭക്ഷണമില്ലെന്ന്‌
നിയമം രൂപപ്പെട്ടത്‌ അറിയാതെ പോയി!
സദാ വിജയിക്കുവാന്‍ കഴിയുന്നവനാണ്‌
ജീവിത്തിന്റെ ഇന്നത്തെ അവകാശി
പ്രമാണങ്ങളോ ഒസ്യത്തുകളോ ഒന്നുമില്ലാതെ അവനാണ്‌
യഥാര്‍ഥ അവകാശിയെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു
ഞരമ്പ്‌ മുറിച്ച്‌ ചോര കളയാന്‍ ശ്രമിച്ച്‌
പരാജയപ്പെട്ടവന്റെ വേദന നിങ്ങള്‍ക്കറിയുമോ?
നിറം മാറിപ്പോയതറിയാതെ ജനാധിപത്യത്തെ
വിശ്വസിക്കുക മാത്രമോ ചെയ്യാനുള്ളു വാക്കൊപ്പിച്ച്‌, വരിയൊപ്പിച്ച്‌
ഒന്നും എഴുതാനോ പറയാനോ കഴിയാത്തതില്‍ ദു:ഖമിരുന്നിട്ട്‌ കാര്യമില്ല കാരണം...
ആധിപത്യം ജനത്തിനാണല്ലൊ...

Wednesday, August 25, 2010

തിരിയാത്തത്‌

അയാളും ഭാര്യയും തമ്മില്‍ എന്നും വീട്ടില്‍ വഴക്കായിരുന്നു...
എന്നിട്ടും അനുശോചന യോഗത്തില്‍ കേട്ടത്‌ നഷ്‌ടമാായത്‌ ഒരു മനുഷ്യസ്‌നേഹിയെ ആയിരുന്നു എന്നാണ്‌....

Saturday, July 31, 2010

ഉണരുമ്പോള്‍


പാതി മയക്കത്തില്‍ നിന്ന്‌ നാടിനെ കാണുന്ന

ചുറ്റുപാടില്‍ ഇന്നലെകള്‍ക്ക്‌

ഇന്നിനോട്‌ ഒന്നും പറയാതെ മാറി

നില്‍ക്കുമ്പോള്‍ചോദിക്കാനും

പറയാനുംഒത്തിരിയുണ്ടെന്ന

വര്‍ത്തമാനംപതിഞ്ഞ സ്വരത്തില്‍

പറയുമ്പോള്‍ഇടക്കെപ്പൊഴോ

മുറിഞ്ഞ വാക്കുകള്‍ ഒത്തൊപ്പിച്ച്‌

കലഹങ്ങളില്ലാതെ നെഞ്ചിടിപ്പ്‌ കൂടാതെ

പറയുമ്പോള്‍ ഓര്‍ത്തുപോകാന്‍കാത്തുവെച്ചത്‌

ഒരു പാടുണ്ടാവാം.ദേശബോധത്തിന്റെ

നെടുവീര്‍പ്പെന്നോ,പൗര ബോധത്തിന്റെ

പകര്‍ത്തെഴുത്തെന്നോ

വിളിക്കുമ്പോളും ആണ്ടൊരിക്കല്‍ പൊങ്ങി

വരികയുംഉച്ചയോടെ തീരുകയും ചെയ്യുന്നദേശീയത

എന്ന വികാരത്തിന്‌കുമ്പിട്ടു കൊണ്ടിരിക്കുന്ന,

മുട്ട്‌ വിറക്കുന്നനേതൃത്വത്തെ ഇന്നലകളുടെ

പിന്തുടര്‍ച്ചയിലേക്ക്‌ വഴി നടത്താന്‍കഴിയുമെന്ന്‌

ഒരാള്‍(ഇന്ത്യന്‍ പൗരനാവട്ടെ) വിശ്വസിച്ചാല്‍ അതൊരധതകപ്പറ്റാവുമോ?

Saturday, July 17, 2010

എങ്ങിനെ ധൈര്യപ്പെടും


നിങ്ങള്‍ക്കെങ്ങിനെ ധൈര്യപ്പെടാന്‍ കഴിയും തുറന്നിട്ടിരിക്കുന്ന

ആകാശത്തിനു ചുവട്ടില്‍ ആര്‍ക്കും ആരില്‍ നിന്നും ഒന്നും ഒളിക്കാന്‍ കഴിയില്ലെന്നറിയുമ്പോള്‍